ഭാര്യയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അസ്വസ്ഥനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സഹോദരി വീട്ടിലെത്തിയപ്പോള്‍ അവരുമായി വഴക്കുണ്ടായി. മദ്യപിച്ച് ലക്ക് തെറ്റിയ ഇയാള്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് കൈത്തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കമലേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.