സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മതത്തെയും വിശ്വാസത്തെയും മറയാക്കി രക്ഷപ്പെടാമെന്ന് ഒരു കുറ്റവാളിയും വ്യാമോഹിക്കേണ്ടതില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ എംഎല്‍എ വ്യക്തമാക്കി

കണ്ണൂര്‍: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ടി.വി. രാജേഷ് എംഎല്‍എയുടെ പിന്തുണ. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മതത്തെയും വിശ്വാസത്തെയും മറയാക്കി രക്ഷപ്പെടാമെന്ന് ഒരു കുറ്റവാളിയും വ്യാമോഹിക്കേണ്ടതില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ എംഎല്‍എ വ്യക്തമാക്കി.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഒരു ഉന്നതനെയും സംരക്ഷിക്കാതെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നടി കേസിലടക്കം കേരള സര്‍ക്കാര്‍ ധീരമായ നിലപാടുകള്‍ കെെക്കൊണ്ടു. അതീവഗൗരതരമായ പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നത്.

അതിന്‍റെ നിജസ്ഥിതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കൃത്യവും ശക്തവുമായ അന്വേഷണത്തിലൂടെ പൊലീസ് ഈ കേസ് വിജയകരമായി പൂര്‍ത്തീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നതായും എംഎല്‍എ കുറിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം...