അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആർ ഷേണായിയുടെ മൃതദേഹം സംസ്‌കരിച്ചു

ദില്ലി: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആർ ഷേണായിയുടെ മൃതദേഹം സംസ്‌കരിച്ചു. ദില്ലി ലോധി റോഡിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.എറണാകുളം ചെറായി സ്വദേശിയായ ഷേണായി,ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് 
പത്രപ്രവർത്തനരംഗത്ത് എത്തിയത്. 1990-92 കാലയളവിൽ സൺഡേ മെയിൽ പത്രത്തിന്‍റെ എഡിറ്ററായിരുന്നു. 

പ്രസാദ്ഭാരതി നിർവാഹണ സമിതിയംഗമായും സേവനം അനുഷ്ടിച്ചു. 1965 മുതൽ കാൽനൂറ്റാണ്ടോളം മലയാള മനോരമയിൽ പ്രവർത്തിച്ചു. ദീർഘകാലം മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫും പിന്നീട് ദ് വീക്ക് വാരിക എഡിറ്ററുമായിരുന്നു. അഞ്ചു പതിറ്റാണ്ടോളം സജീവപത്രപ്രവർത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിട്ടുണ്ട്.