യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ പിന്നാലെ ഫോട്ടോഷോപ്പ് അഭിനന്ദനങ്ങൾ സോഷ്യല്‍മീഡിയയില്‍ നിറച്ച് ട്രോളര്‍മാര്‍. സാക്ഷാൾ ഡൊണാൾഡ് ട്രംപ് ആണ് ട്വിറ്ററിൽ യോഗിയെ അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. ട്രംപിന്‍റെ പേരിലുള്ള ഫോട്ടോഷോപ്പ് അഭിനന്ദനങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും നിറയുകയാണ്.
യോഗി ആദിത്യനാഥിനെ ഹോളിവുഡ് നടൻ വിൻ ഡീസലുമായി താരതമ്യം ചെയ്തായിരുന്നു ആദ്യം സോഷ്യല്‍മീഡിയയുടെ ആഘോഷം. അതിന്റെ തുടർച്ചയായാണ് ട്രംപിന്റെ ട്വീറ്റുകളുമായി ട്രോളര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
