ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താജ്മഹലിന് പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പോലീസും, റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഹരശേഷി കുറഞ്ഞ നാടന്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും അതിനാലാണ് ആളപായമില്ലാത്തതെന്നും പൊലീസ് അറിയിച്ചു. കാര്യമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല.
ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക ഘട്ടത്തില്‍ ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിക്കളയുന്നുണ്ടെങ്കിലും ഗുരുതരമായ സുരക്ഷാ വീഴ്ച്ച സംഭവിച്ചെന്നു തന്നെയാണ് പൊലീസ് വിലയിരുത്തല്‍. ആന്‍ഡമാന്‍ എക്‌സ്പ്രസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ഇരട്ട സ്‌ഫോടനമുണ്ടായതെന്നത് പൊലീസ് ഗൗരവമായാണ് കാണുന്നത്.
മാത്രമല്ല ഐഎസ് ഭീകരരില്‍നിന്ന് ഭീഷണിയുള്ളതായ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് താജ്മഹലന് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഒരു വെബ്‌സൈറ്റിലാണ് ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. താജ്മഹലിന് മുന്നില്‍ ആയുധധാരിയായ ഒരാള്‍ നില്‍ക്കുന്നതാണ് ചിത്രം. ചിത്രത്തിനടിയില്‍ 'പുതിയ ലക്ഷ്യം' എന്നെഴുതിയിട്ടുമുണ്ട്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന താജ്മഹലിെന്റ അകത്തെ സുരക്ഷച്ചുമതല കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിനാണ്.
