തിരുവൻവണ്ടൂരിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന അനവദ്യയെ പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ദുരിതാശ്വാസക്യാംപില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം പിടിച്ച് മരിച്ചു.
തിരുവന്‍വണ്ടൂര്‍ സ്വദേശികളായ സുനിൽ അനുപമ ദന്പതികളുടെ മകൾ അനവദ്യയാണ് മരിച്ചത്. തിരുവൻവണ്ടൂരിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന അനവദ്യയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിലായിക്കിയിരുന്നു. വിദഗ്ദ്ധ പരിശോധനയില്‍ മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനപുരം കിംസില്‍ പ്രവേശിപ്പിച്ചത്.
ദുരിതാശ്വാസക്യാംപില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അനവദ്യയ്ക്ക് പനി പിടിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ വിറയല്‍ ആരംഭിക്കുകയും സംസാരശേഷി നഷ്ടമാക്കുകയും ചെയ്തു. അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനവദ്യയെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെ വച്ചാണ് കുട്ടിയ്ക്ക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധചികിത്സയ്ക്കായി കുട്ടിയെ കിംസില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു.
