ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരാക്രമണത്തിൽ ഒരു മേജര്‍ റാങ്കിലുള്ള ഓഫീസറും ഒരു ജവാനും മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടൽ. മൂന്ന് ഭീകരര്‍ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിലാണ് ഏറ്റമുട്ടലിൽ അവസാനിച്ചത്. ഭീകരരെ നേരിടുന്നതിനുള്ള സൈനിക നടപടി തുടരുകയാണ്. അതിനിടെ കുൽഗാമിൽ ഇന്നലെ രാത്രി സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
