Asianet News MalayalamAsianet News Malayalam

പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

  • കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റിലാക്കി വില്‍പ്പന
  • കോണ്ടിനന്‍റൽ മിൽക്കോസിന്‍റെ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
two arrest for selling expired food

കൊച്ചി: എറണാകുളം മരടിൽ കാലാവധി തീര്‍ന്ന പഴകിയ ഭക്ഷ്യവസ്തുക്കൾ പുതിയ പാക്കറ്റിലാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കോണ്ടിനന്‍റൽ മിൽക്കോസിന്‍റെ രണ്ട് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്. 

കമ്പനിയുടെ സൗത്ത് ഇന്ത്യൻ മാനേജർ ജി.കെ മേനോൻ, കേരള മാനേജർ സുരേഷ് എന്നിവരെയാണ് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉൽപ്പന്നങ്ങൾ പാക്കറ്റിലാക്കി വിൽപ്പന നടത്തിയ ഏജൻസി ഉടമ ശിവ സുബ്രഹ്മണ്യത്തെ നേത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുപ്പതോളം ഉൽപ്പന്നങ്ങളായിരുന്നു ഏജൻസി തീയ്യതി മാറ്റി പുതിയ കവറിലാക്കി വിൽപ്പന നടത്തിയിരുന്നത്. 

Follow Us:
Download App:
  • android
  • ios