ഹോളി ആഘോഷിച്ച വിദ്യാർത്ഥികൾക്ക് മർദ്ദനം രണ്ട് പേരെ അറസ്റ്റ് ചെയ്തു അധ്യാപകനും ലാബ് അസിസ്റ്റന്‍റും അറസ്റ്റിൽ ജാമ്യത്തിൽ വിട്ടയച്ചു
കോഴിക്കോട്: ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. അധ്യാപകനായ മുഹമ്മദ് നിഷാദ്, ലാബ് അസിസ്റ്റന്റ് ഇബ്രാഹിം കുട്ടി എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ടാണ് കോളേജിൽ സംഘർഷമുണ്ടായത്.
ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ അധ്യാപകരും ജീവനക്കാരും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ സംഭവത്തിലാണ് മൂന്ന് അധ്യാപകർക്കും ലാബ് അസിസ്റ്റന്റുനുമെതിരെ കേസ് എടുത്തത്. സംഘം ചേർന്ന് മർദ്ദിക്കൽ, ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ.
ഇതിൽ അധ്യാപകനായ നിഷാദ് ലാബ് അസിസ്റ്റന്റ് ഇബ്രാഹീം കുട്ടി എന്നിവരെയാണ് ഫാറൂഖ് പോലീസ് അറസ്റ്റ് ചെയ്ത്ജാമ്യത്തിൽ വിട്ടയച്ചത്. എന്നാൽ കോളേജ് ജീവനക്കാരനെ വാഹനമിടിപ്പിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയേയും മറ്റൊരു അധ്യാപകനെയും അറസ്റ്റ് ചെയ്യാനായില്ല. കണ്ടാലറിയാവുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേ സമയം വിദ്യാർഥികളുടെ ആവിശ്യങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതി ഈ മാസം 22 അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
