കൊച്ചി: കൊച്ചി ധനുഷ്കോടി ദേശീയ പാതക്കരികിൽ വനത്തിൽ കക്കൂസ് മാലിന്യം തള്ളിയവരെയും വാഹനവും വനപാലകർ പിടികൂടി. സെപ്റ്റിക് മാലിന്യം വാളറ മൂന്നുകലുങ്ക് ഭാഗത്ത് തളളിയതിന് ഇത് കൊണ്ടുവന്ന കെ.എൽ.63 ബി 1710 നമ്പർ ടാങ്കർ ലോറിയാണ് പിടികൂടിയത്. 

നെട്ടൂർ സ്വദേശി നിയാസ്, ചെട്ടിക്കുളങ്ങര സ്വദേശി മഹേഷ് എന്നിവരുമാണ് അറസ്റ്റിലായത്. മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് തലക്കോട് ചെക്ക് പോസ്റ്റിൽ വാഹനം തടഞ്ഞ് വനപാലകർ പിടികൂടുകയായിരുന്നു. വന നിയമവും, വന്യ ജീവി സംര്ക്ഷണ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു.