പരിക്കേറ്റ പശുവിനെ നിര്‍ത്തി കൊണ്ട് പോയി കാലിക്കച്ചവടക്കാരെ ഒരു സംഘം മര്‍ദ്ദിച്ചു സംഭവം കൊല്ലം കൊട്ടാരക്കരയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലം കൊട്ടാരക്കരയില് പരിക്കേറ്റ പശുവിനെ വാഹനത്തില് നിര്ത്തി കൊണ്ട് പോയതിന് കാലിക്കച്ചവടക്കാരെ ഒരു സംഘം മര്ദ്ദിച്ചെന്ന് പരാതി. സംഭവത്തില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഒരു വാനില് നാല് പശുക്കളുമായി ശൂരനാട് നിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്നു ജലാലും ജലീലും സാബുവും. പരിക്കേറ്റ് വീഴാറായ പശുവിനെ വാഹനത്തില് കെട്ടി നിര്ത്തി കൊണ്ട് പോകുന്നത് ഇത് വഴി ബൈക്കിലെത്തിയ വിഷ്ണു ഗോപകുമാര് എന്നിവര് ചോദ്യം ചെയ്തു..പിന്നീട് ഇവര് വാഹനത്തിലുണ്ടായിരുന്നവരെ മര്ദ്ദിച്ചുവെന്നാണ് പരാതി
ബഹളം കേട്ട് നാട്ടുകാര് ഓടിക്കൂടിയപ്പോള് ബൈക്കില് വന്നവര് രക്ഷപ്പെട്ടു. തലയ്ക്കും കാലിലുമാണ് മൂവര്ക്കും മര്ദ്ദനമേറ്റത്. ഇവര് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്. വിഷ്ണുവിനെയും ഗോപകുമാറിനേയും പുത്തൂര് പൊലീസ് അറസ്റ്റ് ചെയ്തു.
