മലപ്പുറം: മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ വന്‍കുഴല്‍പ്പണ വേട്ട. ഒരു കോടി 69 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. കോഴിക്കോട് ജില്ലക്കാരായ രണ്ടു പേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വിതരണത്തിന് കൊണ്ടു പോകുന്നതിനടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിനടുത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്. കാറിന്റെ പിന്‍സീറ്റിനടിയില്‍ നിര്‍മ്മിച്ച പ്രത്യേക അറയിലാണ് പണം സുക്ഷിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പിടിയിലായ കോഴിക്കോട് മായനാട് സ്വദേശിയായ ഇക്ബാല്‍ അസീസ് കൊടുവള്ളി സ്വദേശിയായ നസീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. രണ്ടായിരത്തിന്റയും അഞ്ഞുറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. കാറിനുള്ളില്‍ പ്രത്യേക രീതിയില്‍ അറ നിര്‍മ്മിച്ച് നല്‍കുന്ന സംഘത്തെ വലയിലാക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. 

നേരത്തെയും ഇത്തരം സംഭവങ്ങല്‍ ഉണ്ടായ സാഹചര്യത്തിലാണിത്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കുഴല്‍പ്പണ ശൃംഘലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മലപ്പുറം ജില്ലയിലേക്ക് കുഴല്‍പ്പണത്തിന്റ വരവ് കൂടിയ സാഹചര്യത്തില്‍് നിരീക്ഷണ സംവിധാനങ്ങള്‍ പോലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്