കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്
വയനാട്: മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേര് എക്സൈസ് ചെക്ക് പോസ്റ്റില് പിടിയിലായി. വടകര സ്വദേശികളായ കാവിലംപാറ റസാഖ്(34), കൈവേലി വിളംപറമ്പ് റഫീഖ് (33) എന്നിവരാണ് പിടിയിലായത്. ഇവരില് നിന്ന് ഒരു കിലോ കഞ്ചാവും കണ്ടെടുത്തു. വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്തുന്നത് ശ്രദ്ധയില്പ്പെട്ടത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാറിനുള്ളില് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കര്ണാടകയിലെ ചാമരാജ് നഗറില് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകാനായി എത്തിയതായിരുന്നു ഇരുവരും. ഇവര് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് ബത്തേരിപോലീസും മുത്തങ്ങ എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
