നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നില്‍കണ്ട് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് പൊലീസ് ഒരുക്കിയിരുന്നു. അതിനിടെയാണ് ബിജെപി അംഗം എന്‍.ബി രാജഗോപാല്‍ രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം നിലയ്ക്കലില്‍ എത്തിയത്. രാജഗോപാലിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പമ്പ: പമ്പയിലെത്തിയ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ജയൻ, രാജ്മോഹൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന കമ്മിറ്റ അംഗം എന്‍.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവർ. രാജഗോപാലിനെ നിലയ്ക്കലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് എന്‍ബി രാജഗോപാലിന പൊലീസ് അറസ്റ്റ് ചെയ്തത്.
നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നില്‍കണ്ട് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് പൊലീസ് ഒരുക്കിയിരുന്നു. അതിനിടെയാണ് ബിജെപി നേതാവ് എൻബി രാജഗോപാല്‍ രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം നിലയ്ക്കലില്‍ എത്തിയത്. രാജഗോപാലിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്ന നിലപാട് പൊലീസ് എടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പൊലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
