ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു.
റായ്പൂർ: ഛത്തീസ്ഗഢില് നക്സല് ആക്രമണത്തില് രണ്ട് ബിഎസ്എഫ് സൈനികര് കൊല്ലപ്പെട്ടു. കാന്കേര് ജില്ലയില് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. മാവോയിസ്റ്റുകള്ക്കായി തിരച്ചില് നടത്തിയ ശേഷം മടങ്ങിവരികയായിരുന്ന ബിഎസ്എഫിന്റെ 114ആം ബറ്റാലിയനു നേരെയാണ് ആക്രമണം ഉണ്ടായത്.
റായ്പൂരില് നിന്ന് 250 കിലോമീറ്റര് അകലെയുള്ള ബര്കോട്ട് ഗ്രാമത്തില് പെട്രോളിംഗ് നടത്തുന്നതിനിടെ ഒളിച്ചിരുന്ന മാവോയിസ്റ്റുകള് ജവാന്മാര്ക്കു നേരെ വെടിയുതിര്ക്കുകയായിരുന്നു.ലോകേന്ദര് സിംഗ്, മുക്ത്ദിയാര് സിംഗ് എന്നീ രണ്ടു ബിഎസ്എഫ് കോണ്സ്റ്റബിള്മാരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര് അറിയിച്ചു. കഴിഞ്ഞ ഒൻപതാം തീയതി കാൻകർ ജില്ലയിൽ ബെെക്ക് പെട്രോളിനിറങ്ങിയ രണ്ട് ജവാന്മാരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു.
