ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ്  റിയാന ദമ്പതികളുടെ മകന്‍ നാലുവയസുകാരന്‍ റംസാന്‍, ഹമീദിന്റെ സഹോദരന്‍ ഷെബീര്‍  നാഫിയ ദമ്പതികളുടെ മകന്‍ രണ്ടുവയസുകാരന്‍ നസ്‌വാന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു.  

വീട്ടുകാര്‍ അയല്‍പക്കത്തും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് വീട്ടുമുറ്റത്തെ കിണറില്‍ രണ്ടു കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടത്. ആള്‍മറയുള്ള കിണറിന്റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. ഇതുവഴിയായിരിക്കും കുട്ടികള്‍ കിണറിന് മുകളിലേക്കു കയറിയിരിക്കാമെന്നാണ് സംശയിക്കുന്നത്.


കുട്ടികളുടെ അച്ഛന്‍മാരായ ഹമീദും ഷെബീറും വിദേശത്താണ്. ഇന്നലെ രണ്ട് വിദ്യാര്‍ത്ഥികള്‍ പയസ്വനി പുഴയില്‍ മുങ്ങിമരിച്ച ദുരന്തത്തിന്റെ  ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് കാസര്‍കോഡ് വീണ്ടും  രണ്ട് പിഞ്ചുകുട്ടികള്‍ കിണറില്‍വീണ് മരിച്ചത്. ബദിയടുക്ക പൊലീസി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.