ഇരുവരും വീടിന് സമിപത്തെ വെള്ളകെട്ടില്‍ കുളിക്കാൻ എത്തിയതായിരുന്നു.

കൊല്ലം: കാരുനാഗപ്പള്ളി പാവുമ്പയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അയല്‍വാസികളായ പാവുമ്പ പുത്തന്‍ പറമ്പില്‍ സൈമണിന്‍റെ മകന്‍ നിബു സൈമൺ(7), തെക്കടത്ത് ജോർജ് മാത്യുവിന്‍റെ മകന്‍ അഡോൺ ജോർജ് (5), എന്നിവരാണ് വെള്ളകെട്ടില്‍ വീണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. നാട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി, മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും വീടിന് സമിപത്തെ വെള്ളകെട്ടില്‍ കുളിക്കാൻ എത്തിയതായിരുന്നു. നേരത്തെ ഇഷ്ടിക നിർമ്മാണത്തിന് വേണ്ടി ചെളിയെടുത്ത സ്ഥലത്തെ വെള്ളകെട്ടിലാണ് കുട്ടികള്‍ വീണ് മരിച്ചത്