മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ബസ് ജീവനക്കാരനായ അനില്‍കുമാര്‍, മഹേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബസ് തടഞ്ഞു നിര്‍ത്തി ആക്രമിക്കുക ആയിരുന്നു. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

പരിക്കേറ്റ അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആക്രമത്തില്‍ പ്രതിഷേധിച്ചു നാളെ തിരൂരില്‍ സ്വകാര്യബസുകള്‍ പണി മുടക്കും.