ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നതിനെിടെയാണ് ഏറ്റമുട്ടുൽ ചിത്രീകരിക്കാൻ യു.പി പൊലീസ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയത്. സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലപാതകള്‍ക്കെതിരെ യോഗിസര്‍ക്കാര്‍ വിമര്‍ശനം നേരിടുന്പോഴാണ് ഏറ്റുമുട്ടിലിലൂടെ തന്നെയാണ് ഗുണ്ടകളെ കൊലപ്പെടുത്തുന്നതെന്ന് വരുത്താനായി കാമറകള്‍ക്കു മുന്നിലെ കൊലപാതകങ്ങള്‍ നടത്തിയത്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്യാമറകള്‍ക്കു മുന്നില്‍ പൊലീസിന്‍റെ ഏറ്റമുട്ടല്‍ കൊലപാതകം. രണ്ടു കൊലപാതക കേസ് പ്രതികളെയാണ് പൊലീസ് വെടിവച്ചു കൊന്നത്.

ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നതിനെിടെയാണ് ഏറ്റമുട്ടുൽ ചിത്രീകരിക്കാൻ യു.പി പൊലീസ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയത്. സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലപാതകള്‍ക്കെതിരെ യോഗിസര്‍ക്കാര്‍ വിമര്‍ശനം നേരിടുന്പോഴാണ് ഏറ്റുമുട്ടിലിലൂടെ തന്നെയാണ് ഗുണ്ടകളെ കൊലപ്പെടുത്തുന്നതെന്ന് വരുത്താനായി കാമറകള്‍ക്കു മുന്നിലെ കൊലപാതകങ്ങള്‍ നടത്തിയത്.

പുലര്‍ച്ചെ 6.30നാണ് മുസ്താക്കിന്‍ , നൗഷാദ് എന്നിവരെ എന്‍കൗണ്ടറിലൂടെ പൊലീസ് കൊലപ്പെടുത്തിയത്. ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവരെന്ന് പൊലീസ് പറയുന്നു. ബൈക്കില്‍ പോയ ഗുണ്ടകളെ തടയാന്‍ ശ്രമിച്ച പൊലീസിനു നേര്‍ക്ക് ഇവര്‍ വെടിവച്ചുവെന്നാണ് പൊലീസ് വാദം. 

തുടര്‍ന്ന് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറിയ ഗുണ്ടകളും വീണ്ടും വെടിയുതിര്‍ത്തു. പൊലീസ് തിരിച്ചും വെടിവച്ചു. പിന്നാലെയാണ് കാമറകള്‍ക്കു മുന്നിലെ ഏറ്റുമുട്ടലും കൊലപാതങ്ങളും. 2017 മാര്‍ച്ചിന് ശേഷം ആയിരത്തിലധികം ഏറ്റുമുട്ടലുകള്‍ യു.പിയിലുണ്ടായെന്നാണ് കണക്ക്. 66 പേര്‍ കൊല്ലപ്പെട്ടു. 400ലധികം പേര്‍ക്ക് പരിക്കേററു.