കൊച്ചി: ഫോര്‍ട്ട് കൊച്ചി പാലത്തിനടിയില്‍ കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും പുരുഷന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം അഴുകിയ നിലയില്‍ ആയതിനാല്‍ ആരുടേതാണ് തിരിച്ചറിഞ്ഞിട്ടില്ല. 

ഇന്ന് രാവിലെയാണ് പാലത്തിനു താഴെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശവശരീരങ്ങള്‍ക്ക് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈകള്‍ കൂട്ടിക്കെട്ടിയതിനാല്‍ ആത്മഹത്യയാണോ എന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.