ഇന്നലെ രാത്രി  തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായ സനിൽ കുമാർ, ജോണി  എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയിൽ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച രണ്ടുപേരുടെയും ശരീരത്തിൽ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ശ്വസനത്തിലൂടെയും മറ്റുമായി കീടനാശിനി ശരീരത്തിനുള്ളിൽ എത്തിയിരിക്കാമെന്നാണ് നിഗമനം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്നലെ രാത്രി തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി പ്രയോഗം നടത്തവെ ദേഹാസ്വസ്ഥതയുണ്ടായ സനിൽ കുമാർ, ജോണി എന്നവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.