ആലപ്പുഴ: പൊന്നാട് അമ്പലക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുഹമ്മ പാപ്പാളി പാന്തേഴത്ത് അനില്‍കുമാറിന്റെ മകന്‍ അമല്‍ (30), അയല്‍വാസിയും ബന്ധുവുമായ ഗിരീഷ് (32) എന്നിവരാണ് മരിച്ചത്. ഇവരോടപ്പം ഉണ്ടായിരുന്ന ജിത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാട് ലൈം ഇന്‍ഡസ്ട്രിയില്‍ വളപ്പിലെ കണറ്റിലാണ് അപകടം നടന്നത്. കിണറ്റില്‍ അകപ്പെട്ട മൂന്ന് തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും കൂടി പുറത്തെടുത്തെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.