നീലേശ്വരത്ത് മന്നം പുറത്ത് കാവിലെ കലശമഹോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മരണപ്പെട്ടവര്‍.

കാസർ​ഗോഡ്: സംസ്ഥാന പാതയിൽ കാഞ്ഞങ്ങാട് മതോത്ത്‌ ബൈക്കും കെ.എസ്‌.ആർ.ടി.സി.ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രാവണീശ്വരം മുക്കൂട് സ്വദേശികളായ സുരേഷ്(27), ബൈജു (28) എന്നിവരാണ് മരിച്ചത് .ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. 

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നീലേശ്വരത്ത് മന്നം പുറത്ത് കാവിലെ കലശമഹോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മരണപ്പെട്ടവര്‍.