ഹെലികോപ്റ്റര്‍ ഹാങ്ങറിന്‍റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ നാവികസേനാ ആസ്ഥാനത്തിന് അകത്താണ് അപകടമുണ്ടായത്.

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഇലക്ട്രിക്കൽ ബ്രാഞ്ചിലെ രണ്ടു പേരാണ് മരിച്ചത്. ഹരിയാന സ്വദേശി നവീൻ, രാജസ്ഥാൻ സ്വദേശി അജിത് സിങ് എന്നിവരാണ് മരിച്ച നാവികസേന ഉദ്യോഗസ്ഥര്‍.

ഹെലികോപ്റ്റര്‍ ഹാങ്ങറിന്‍റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നാവികസേനാ ആസ്ഥാനത്തിന് അകത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.