കൊല്ലം മുഖത്തലയില്‍ എ.ഐ.എസ്.എഫ് നേതാവ് ഗിരീഷിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹുല്‍, സതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ് ഇന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗീരീഷിന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ ഒരു സംഘം കാറ്റാടിക്കഴ ഉപയോഗിച്ച് ഗിരീഷിനെ അടിച്ച് വീഴ്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗീരീഷിന്റെ പല്ല് മുഴുവനും നഷ്‌ടപ്പെട്ടു. രണ്ടാഴ്ച മുമ്പ് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയിരുന്നു. അന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും പാര്‍ട്ടി ഓഫീസുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ഗീരീഷിന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.