നീലേശ്വരം കോട്ടപ്പുറത്തെ കുഞ്ഞഹമ്മദിന്റെ മകന്‍ നബീര്‍ (32), ഷബീറിന്റെ മകന്‍ അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്.

വയനാട് : കാസര്‍കോട് നിന്നും വിനോദ യാത്രയ്ക്ക് പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാല് വയസുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred
നബീര്‍
അമാന്‍

നീലേശ്വരം കോട്ടപ്പുറത്തെ കുഞ്ഞഹമ്മദിന്റെ മകന്‍ നബീര്‍ (32), ഷബീറിന്റെ മകന്‍ അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് രണ്ട് കാറുകളിലായി കോട്ടപുറത്ത് നിന്നും കുടുംബം വിനോദ യാത്രക്ക് പോയത്.

ബത്തേരിയില്‍ വിനോദ യാത്രയ്ക്ക് പോയതായിരുന്നു കുടുംബം. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.