ബൈക്ക് ആക്സിഡന്റായപ്പോൾ പെൺകുട്ടികളിലൊരാൾ സുഹൃത്തിനെ സഹായത്തിന് വിളിച്ചു. തന്റെ സുഹൃത്തുക്കളെയാണ് ഇയാൾ പെൺകുട്ടികളെ സഹായിക്കാൻ വേണ്ടി അയച്ചത്. എന്നാൽ  രക്ഷിക്കാനെത്തിയവർ ചേർന്ന് പെൺകുട്ടികളെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. 


ഝാർഖണ്ഡ്: ഝാർഖണ്ഡിലെ ലാഹോർ​ഗയിൽ രണ്ട് പെൺകുകളെ പതിനൊന്ന് പേർ ചേർന്ന് കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ആക്സിഡന്റായപ്പോൾ പെൺകുട്ടികളിലൊരാൾ സുഹൃത്തിനെ സഹായത്തിന് വിളിച്ചു. തന്റെ സുഹൃത്തുക്കളെയാണ് ഇയാൾ പെൺകുട്ടികളെ സഹായിക്കാൻ വേണ്ടി അയച്ചത്. എന്നാൽ രക്ഷിക്കാനെത്തിയവർ ചേർന്ന് പെൺകുട്ടികളെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. പെൺകുട്ടികളുടെ പരാതിയിൻമേൽ പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

പതിനെട്ടിനും ഇരുപത്തെട്ടിനും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ പ്രതികളെല്ലാവരും. പെൺകുട്ടി നിൽക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞതിന് ശേഷം കൂട്ടത്തിലുണ്ടായിരുന്ന ഒരുവനെ ഇവർ മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ചിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചതിന് ശേഷമാണ് പെൺകുട്ടികളെ ഇവർ ഉപദ്രവിച്ചത്. പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ ഇവരെ പിടിച്ചെടുത്ത് എറിഞ്ഞു കളഞ്ഞിരുന്നു.