ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരെയാണ് സ്കൂളില്‍ നിന്നു പുറത്താക്കിയത്.
അമരാവതി: ക്ലാസിലിരുന്ന് മദ്യപിച്ച രണ്ട് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ ഒരു ഗവണ്‍മെന്‍റ് സ്കൂളിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തി ക്ലാസ് റൂമില്‍ എത്തുകയായിരുന്നു ഇരുവരും. അധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇരുവരും ഇത് കുടിക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ അച്ഛന്മാര്‍ മദ്യപാനികളാണെന്നും ഇവര്‍ മിച്ചം വയ്ക്കുന്ന മദ്യം കഴിച്ച് ശീലമാകുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബാട്ടു സുരേഷ് കുമാര്‍ പറഞ്ഞു.മറ്റ് വിദ്യാര്‍ത്ഥിനികളെ ഇവര്‍ മോശമായി സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരെയും പുറത്താക്കുകയായിരുന്നെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാതെ അവരെ പുറത്താക്കിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
