ഠാകൂര്‍ വില്ലേജിലെ ഇവരുടെ ആശ്രമം പുറത്ത് നിന്ന് കാണാനാവാത്ത വിധത്തില്‍ പച്ച നിറത്തിലുള്ള തുണികെട്ടി മറച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയ്‌ക്ക് പുറത്ത് പലസ്ഥലങ്ങളില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് കുട്ടികളെ ഇവിടെ എത്തിച്ചത്. 16 മുതല്‍ 20 മണിക്കൂര്‍ വരെ ഒറ്റക്കാലില്‍ നിര്‍ത്തി മന്ത്രം ചൊല്ലിക്കുയും ക്രൂരമായി തല്ലിച്ചതയ്‌ക്കുകയും ചെയ്യുമായിരുന്നെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്. കുട്ടികളിലൊരാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ച് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ആള്‍ദൈവങ്ങളെ റിമാന്റ് ചെയ്തു.