15 ലക്ഷത്തിന്റെ അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകെട്ടുകളുമായി നാമക്കല്‍ സ്വദേശി വേലായുധന്‍ എന്നയാളും 13 ലക്ഷം രൂപയുടെ അസാധുവായ നോട്ടുകളുമായി പെരുമ്പാവൂര്‍ സ്വദേശി ജോര്‍ജ്ജും ആണ് പിടിയിലായത്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് സംഭവം. വാളയാറില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനയിലാണ് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തത്.

പെരുമ്പാവൂരിലേക്ക് പണം കൊണ്ടുപോകവെയാണ് ജോര്‍ജ്ജ് എന്നയാള്‍ പിടിയിലായത്. വാളയാറില്‍ വച്ച് ബസ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ ബാഗില്‍ പണം കണ്ടെത്തിയത്. ഇതോടെ ഇന്ന് വാളയാറില്‍ വച്ച് ആകെ പിടിച്ചത് 28 ലക്ഷം രൂപയുടെ നോട്ടുകളാണ്. കഴിഞ്ഞ ദിവസം സമാനമായ പരിശോധനയില്‍ പത്ത് ലക്ഷം രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.