ഒമാന്‍: ഒമാനിലെ സലാലയില്‍ മുവാറ്റുപ്പുഴ സ്വദേശികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ്, നജീബ് എന്നിവരെയാണ് ദാരിസില്‍ മരിച്ച നിലയില്‍ കണ്ടത്. ഒരാളെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പരിസര വാസികള്‍ പറയുന്നു.

രണ്ടു പേരും വിസിറ്റിംഗ് വിസയിലാണ് സലാലയില്‍ എത്തിയത്. ഒരു വര്‍ഷമായി വിസിറ്റിംഗ് വിസയിലാണ് സലാലയില്‍ കഴിയുന്നത്. മുവാറ്റുപുഴ സ്വദേശികളുമായി ചേര്‍ന്ന് സലാലയിലെ തുംറൈത്തില്‍ ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ട് പേരും സലാലയില്‍ എത്തിയത്. റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.