ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴക്ക് സമാപം തറയിൽ കടവ് കായലിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു
ഇരുവരും അയൽവാസികളാണ്. രാവിലെയാണ് മൂന്ന് കുട്ടികൾ കുളിക്കാനിറങ്ങിയത്. മൂന്നാമത്തെയാൾ കുളിച്ച് കയറിയതിന് ശേഷം മറ്റ് രണ്ടു പേര്‍ കായലിൻ്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
