രണ്ട് വ്യത്യസ്ഥ അക്രമസംഭവങ്ങളില്‍ കണ്ണൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ഒരു ബിഎംഎസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കുന്നരുകാരന്താട്ട് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജും ബിഎംഎസ് പ്രവര്‍ത്തകനായ അന്നൂര്‍ സ്വദേശി രാമചന്ദ്രനുമാണ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വീട്ടിന് മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഉടനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം, പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് ആരോപിക്കുന്നു. 

അര്‍ദ്ധരാത്രിയോടെയാണ് ബിഎംഎസ് പ്രവര്‍ത്തകനായ സികെ രാമചന്ദ്രന് വീട്ടില്‍ വെച്ച് കുത്തേറ്റത്.പയ്യന്നൂരിലെ ഒരു സ്വകാര്യ ആശപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.