രാവിലെ 11 മണിയോടെയാണ് ഹേബ് നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ തോക്കുകളും ഗ്രനേഡുകളും കത്തികളുമായി ആക്രമണം നടത്തിയത്.

പാരിസ്: ഫ്രാൻസിലെ സൂപ്പർമാർക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ വെടിയേറ്റുമരിച്ചു. നേരത്തെ പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രണ്ട് സംഭവങ്ങളിലുമായി പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

രാവിലെ 11 മണിയോടെയാണ് ഹേബ് നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ തോക്കുകളും ഗ്രനേഡുകളും കത്തികളുമായി ആക്രമണം നടത്തിയത്. വഴിയില്‍ വെച്ച് കൊലപ്പെടുത്തിയ ഒരാളുടെ വാഹനം തട്ടിയെടുത്താണ് ഇവര്‍ സൂപ്പര്‍മാര്‍ക്കില്‍ എത്തിയത്. വെടിയുതിര്‍ത്തതോടെ മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ ചിതറിയോടി. എന്നാല്‍ ജനങ്ങളില്‍ നിന്ന് ഏഴ് പേരെ തടവിലാക്കിയ അക്രമി മൂന്ന് മണിക്കൂറികളോളം ഭീതി പരത്തി. 2015ലെ പാരീസ് ഭീകരാക്രമണക്കേസിലെ പ്രതി സലാഹ് അബ്ദുല്‍ സലാമിനെ വിട്ടയക്കണമെന്നും ഇതിനിടെ ഇയാള്‍ ആവശ്യമുന്നയിച്ചു. തുടര്‍ന്ന് പൊലീസ് ബന്ദികളെ രക്ഷിക്കാനായി നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ സ്ഥിരീകരിച്ചു.