ദില്ലി: ആധാര്‍ സുരക്ഷയ്ക്ക് പുതിയ സംവിധാനവുമായി ആധാര്‍ അതോറിറ്റി. വെർച്ച്വൽ ഐഡി നിര്‍മിച്ച് സേവനങ്ങളുമായി ബന്ധപ്പെടുത്തുന്ന പുതിയ സംവിധാനമാണ് അതോറിറ്റി ഒരുക്കുന്നത്. 16 അക്ക വിർച്ച്വൽ ഐ ഡി ഉപയോഗിച്ച് സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കാം. ആധാർ വെബ്സൈറ്റിൽ നിന്ന് വിർച്ച്വൽ ഐഡി നമ്പര്‍ ലഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ വിര്‍ച്വല്‍ ഐഡി സ്വീകരിച്ചു തുടങ്ങും.