ദില്ലി: കാമുകിമാർക്കൊപ്പം യാത്ര പോകാനും അവധി ആഘോഷിക്കാനും പണം കണ്ടെത്തുന്നതിനായി ആഡംബര ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ ദില്ലിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ചെടുത്ത ആഡംബര ബൈക്കുകൾ വിറ്റാണ് ഇവർ കാമുകിമാർക്കൊപ്പം ആഘോഷിക്കാൻ പണം കണ്ടെത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ഗേൾഫ്രണ്ട്സിനൊപ്പം ഒരു പാർട്ടി നടത്താൻ പണം തികയാതെ വന്ന സാഹചര്യത്തിലാണ് ബൈക്ക് മോഷ്ടിക്കാൻ ഇവർ പദ്ധതി തയ്യാറാക്കിയത്. മോഷ്ടിച്ച ബൈക്കിൽ അവധി ആഘോഷിച്ച് തിരികെ എത്തിയതിന് ശേഷം ബൈക്ക് വിൽക്കാറാണ് പതിവ്. ഇവരിൽ നിന്നും ആറ് ബൈക്കുകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.