അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരാണ്പിടിയിലായത് ഇതുവരെ പിടിയിലായത് ഒമ്പത് പേർ
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചന്ദനത്തിരി നിർമ്മാതാവും സ്വർണ്ണപ്പണിക്കാരനും അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം ഒമ്പതായതായി പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് അമിത് ബഡ്ഡി, ഗണേഷ് മിസ്കിന് എന്നിവരെ കര്ണാടകയിലെ ഹുബ്ബള്ളിയില് നിന്ന് പിടികൂടിയത്. ആഗസ്റ്റ് 6 വരെ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെക്കുറിച്ചുള്ള കൂടുതല്ഡ വിവരങ്ങൾ പുറത്താക്കാൻ പോലീസ് തയ്യാറല്ല.
കഴിഞ്ഞ ദിവസം മോഹൻ നായക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികൾക്ക് താമസ സൗകര്യം ഒരുക്കി നൽകി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം. ഇയാളാണ് ഇപ്പോൾ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ഇവരെ കൂടാതെ നവീന് കുമാര്, സുജിത് കുമാര് പ്രവീണ്, അമോല് കലെ, അമിത് ദേഗ്വേക്കര്, മനോഹര് യാഹവ്, പരശുറാം വാഗ്റാം എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്ഷം സെപ്റ്റംബര് അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ബാഗ്ലൂരിലെ വസതിക്ക് മുന്നില് വെടിവെച്ചു കൊലപ്പെടുത്തിയത്.
