ബേപ്പൂരിൽ ബോട്ടിൽ നിന്ന് തെറിച്ച് വീണ രണ്ട് പേര്‍ കടലിൽ അകപ്പെട്ടു ബോട്ട് പുലിമുട്ടിലേക്ക് അടുപ്പിക്കുമ്പോഴാണ് ഇവര്‍ തെറിച്ച് വീണത് ഫിഷറീസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തുന്നു

കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിൽ നിന്ന് തെറിച്ച് വീണ് രണ്ട് പേർ കടലിൽ അകപ്പെട്ടു. ബോട്ട് പുലിമുട്ടിലേക്ക് അടുപ്പിക്കുമ്പോഴാണ് ഇവര്‍ തെറിച്ച് വീണത്. ഫിഷറീസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തുന്നു. 

ശക്തമായ മഴയെത്തുടര്‍ന്ന് കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് പുലിമുട്ടിലേക്ക് അടുപ്പിക്കുന്നതിനിടെയായിരുന്നു അപകടം. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.