ചെന്നൈ: ശശികലയ്‌ക്കെതിരായ സുപ്രീം കോടതി വിധിക്കു പിന്നാലെ പനീര്‍ശെല്‍വത്തിന് പിന്തുണയുമായി രണ്ട് എംഎല്‍എമാര്‍ കൂടി. മേട്ടുപ്പാളയം,മൈലാപ്പൂര്‍ എംഎല്‍എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ പനീര്‍ശെല്‍വം പക്ഷത്ത് 11 എംഎല്‍എമാരായി.

അതേസമയം ശശികല വിഭാഗം ചര്‍ച്ചകള്‍ തുടരുന്നു. ജയലളിതയുടെ അനന്തിരവന്‍ ദീപക്കിനെ പുതിയ നേതാവാക്കിയേക്കുമെന്നാണ് വിവരം. ശശികല വിഭആഗം നോതാക്കള്‍ എംഎല്‍എമാരില്‍ നിന്ന് വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.