മുംബൈ: പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട യുവനടിയെ പോലീസ് രക്ഷപെടുത്തി.വടക്കന്‍ മുംബൈയിലെ മലാഡിലാണ് സംഭവം. സംഘത്തില്‍ നടിയെ തേടിയെത്തിയ ഇടപാടുകാരനേയും ഇടനിലക്കാരനേയും പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടിയെ രക്ഷിച്ചത്. വാട്ട്സ്ആപ്പ് വഴിയായിരുന്നു ഇടപാട്. 

വാട്‌സ്ആപ്പ് വഴി നടിയെ ഇടപാടുകാര്‍ക്ക് എത്തിച്ചു കൊടുക്കുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആസിഫ്, ജെയ് എന്നിവരാണ് പിടിയിലായത്. ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 

ആസിഫ് ചലച്ചിത്ര നിര്‍മ്മാതാവാണ്. ഇയാളുടെ സിനിമാ നിര്‍മ്മാണ കമ്പനിക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.