ഇതോടെ ജെഡിഎസില്‍ നിന്ന് രാജിവെച്ച് നാളെ കോണ്‍ഗ്രസില്‍ ചേരുന്നവരുടെ എണ്ണം ആറായി.
ബംഗളുരു: രണ്ട് ജെഡിഎസ് വിമത എംഎൽഎമാർ കൂടി രാജിവെച്ചു. എച്ച് സി ബാലകൃഷ്ണ, ഇക്ബാല് അന്സാരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും നാളെ കോണ്ഗ്രസില് ചേരും.
കർണാടകത്തിൽ നാല് ജെഡിഎസ് വിമത എംഎൽഎമാർ നേരത്തെ രാജിവെച്ചിരുന്നു. സമീർ അഹമ്മദ് ഖാൻ, ശ്രീനിവാസമൂർത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് രാജിവച്ചത്. നാളെ മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവരും കോൺഗ്രസിൽ ചേരും. ഇതോടെ ജെഡിഎസില് നിന്ന് രാജിവെച്ച് നാളെ കോണ്ഗ്രസില് ചേരുന്നവരുടെ എണ്ണം ആറായി.
2016 ൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട്ചെയ്തതിന് ഏഴ് എംഎൽഎമാരെ ജെഡിഎസ് സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ പിന്തുണയിലാണ് ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും കോൺഗ്രസ് വിജയിച്ചത്.
