. കൊലപാതക സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം. ഒളിവിലുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഇടുക്കി: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി സൂചന. ഇവരെ ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കൊലപാതക സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഒളിവിലുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായത് എന്നാണ് സൂചന. കൊലപാതകവിവരം പുറത്തറിഞ്ഞ് നാല് ദിവസത്തിനകമാണ് ഇവര്‍ പൊലീസിന്‍റെ കസ്റ്റഡിയിലായത്. നേരത്തെ കസ്റ്റഡിയിലെടുത്ത നാല് പേരേയുംസവിട്ടയച്ചിരുന്നു. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
റൈസ്പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തിനായി സമീപകാലത്ത് കൃഷ്ണന്‍ തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു
