ആലപ്പുഴ ഡാണാപ്പടി എസ്.ബി.ടി ശാഖയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന കുമാരപുരം സ്വദേശി കാര്‍ത്തികേയന്‍ (72) ആണ് മരിച്ചത്. രാവിലെ മുതല്‍ നല്ല തിരക്കായിരുന്ന ബാങ്കില്‍ കാര്‍ത്തികേയന്‍ 10 മണിയോടെയാണ് എത്തിയത്. ഏറെ നേരം കാത്തുനിന്നതിനൊടുവില്‍ അദ്ദേഹം കുഴഞ്ഞുവീണു. ഉടന്‍ ഹരിപ്പാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എ.ടി.എമ്മുകളില്‍ പണം കാലിയായതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളുലും ഇന്നും ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

തലശ്ശേരിയിൽ നോട്ട് മാറാൻ ബാങ്കിൽ ക്യൂ നിന്നയാളാണ് വീണു മരിച്ചത്. എസ്ബിടിയുടെ മൂന്നാം നിലയിൽ നിന്നാണ് പിണറായി സ്വദേശി ഉണ്ണി താഴെ വീണത്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.