ഇന്ന് ഉച്ചയോടെയാണ് കുല്‍ഗാമില്‍ പട്രോളിഗ് നടത്തുകയായിരുന്ന പൊലീസു വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ഭീകരര്‍ നടത്തിയവെടിവയ്പ്പില്‍ രണ്ട് പൊലിസുകാര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നുംരക്ഷപ്പെട്ട ഭീകരര്‍ക്കായി പൊലിസും സൈന്യവും തെരച്ചില്‍ ആരംഭിച്ചു.
കശ്മീരിലെ ബന്ദിപൊര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. മണിക്കുറുകളോളം നീണ്ട ഏറ്റുമുട്ടലില്‍ എകെ47 ള്‍പ്പെടെയുള്ള ആയുധശേഖരവും പിടികൂടി. രാവിലെ നിയന്ത്രണ രേഖയ്ക്ക് സമീപം സൊപോറില്‍ ഭീകരരുടെ നുഴഞ്ഞകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥപിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആദ്യമായാണ് ഐക്യ രാഷ്ട്ര സഭ വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 27 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് ആക്രമണത്തില്‍ മച്ചലില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ ശശാങ്ക് സിംഗിന്റെ സംസ്‌കാരം ജന്മനാടായ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നടന്നു.
