ബുധനാഴ്ചയാണ് സംഭവം. കാവല്‍നിന്ന പോലീസുകാരുടെ കണ്ണില്‍ കടലക്കറിയൊഴിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയും പൊന്നാനി സ്വദേശിയുമായ തഫ്സീറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

കൊച്ചി: സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നും പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ 2 പോലീസുകാർക്കെതിരെ നടപടി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രതീഷ്, പ്രമോദ് എന്നീ സിവില്‍ പോലീസ് ഓഫീസർമാരെയാണ് അന്വേഷണവിധേയമായി സിറ്റിപോലീസ് കമ്മീഷണർ എം.പി. ദിനേശ് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. കാവല്‍നിന്ന പോലീസുകാരുടെ കണ്ണില്‍ കടലക്കറിയൊഴിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയും പൊന്നാനി സ്വദേശിയുമായ തഫ്സീറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.