കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പൊന്‍കുന്ന മൂലകുന്ന് സ്വദേശി സനൂബ്, മുണ്ടക്കയം ചെളിക്കുഴി സ്വദേശി റസല്‍ എന്നിവരാണ് മരിച്ചത്. സനൂബിന് പതിനേഴു വയസായിരുന്നു. റസലിന് പതിനെട്ടും. ഇരുവരും പൊന്‍കുന്നം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വൈകീട്ട് മൂന്നു മണിയോടെ മണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.