കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെഎം അരുണ്‍, അച്ചു എസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

അക്രമത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് ആണെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. കൈക്ക് പരുക്കേറ്റ അരുണിനേയും സഞ്ജുവിനേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മാന്നാനം കെ.ഇ. കോളജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു യൂണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.