സംഭവവുമായി ബന്ധപ്പെട്ട് എൻ.സി.പി പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

മുംബൈ: മഹാരാഷ്ട്ര അഹമ്മദ് നഗറിൽ പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട്​ ശിവസേനക്കാർ വെടിയേറ്റ് മരിച്ചു. പാർട്ടി നേതാവ് സഞ്ജയ്​ കോത്താർ, പ്രവർത്തകനായ വസന്ത് തുബെ എന്നിവരാണ്​ മരിച്ചത്. കോത്താലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും ബൈക്കിൽ സഞ്ചരിക്കവേ ഒരുസംഘമാളുകൾ തടഞ്ഞുനിർത്തി വെടിവയ്ക്കുകയായിരുന്നു. 

വെടിവെച്ചതിന് പുറമെ ഇരുവരെയും മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തുകയും ചെയ്തു. പ്രദേശത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നശേഷം പാർട്ടിപ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനാൽ രാഷ്ട്രീയ വൈരമാണോ കൊലപാതകത്തിൽ കലാശിച്ചിതെന്ന് പോലീസ് അന്വേഷിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എൻ.സി.പി പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.