അലഹബാദ്: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യ നാഥ് അലഹബാദിലെ രണ്ട് അറവ് ശാലകള്‍ അടച്ച് പൂട്ടി. യോഗി ആദിത്യനാഥ് മന്ത്രി സഭ അധികാരമേറ്റ അടുത്ത ദിവസം തന്നെ സ്വീകരിച്ച നടപടി സര്‍ക്കാരിന്റെ ഭരണം ഏത് തരത്തിലാകുമെന്നതിന്റെ മുന്നറിയിപ്പാണ്. 

Add Asianetnews as a Preferred SourcegooglePreferred

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അറവ് ശാലകളാണ് അടച്ച് പൂട്ടിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ അറവ് ശാലകള്‍ അടച്ച പൂട്ടുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.