കാലിഫോർണിയ: കാലിഫോർണിയയിൽ വോട്ടെടുപ്പിനിടെയുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഒരു പോളിംഗ് സ്റ്റേഷൻ അടച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു.